ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക്‌ (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയെ ചൊറിയുന്ന പാകിസ്താന്‍ പ്രതിസന്ധിയില്‍ നിന്ന് സര്‍വനാശത്തിലേയ്ക്ക്‌ (എ.എസ് ശ്രീകുമാര്‍)

പാകിസ്താന്‍ എന്ന ഹിംസ്ര ജന്തുക്കളുടെ രാജ്യം അതിന്റെ സര്‍വനാശത്തിലേയ്ക്കുള്ള അവസാനത്തെ കുഴിയും വെട്ടിക്കഴിഞ്ഞു. ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ മലയാളിയും വിദേശിയരും ഉള്‍പ്പെടെ നിരപരാധികളായ 28 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ പാകിസ്താന്‍ സ്‌പോണ്‍സേഡ് ഭീകരാക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ല. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കറെ ഭീകരന്‍ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം 'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ലഷ്‌കറെ തൊയ്ബ അനുകൂല ഭീകര സംഘടന ഏറ്റെടുത്തെങ്കിലും അതിന്റെ തലച്ചോര്‍ പാകിസ്താന്‍ തന്നെയാണെന്നതില്‍ സംശയമില്ല.

'സ്ത്രീ ശക്തിയെ' പ്രോത്സാഹിപ്പിച്ചു കൊണ്ടു മാത്രമേ കാശ്മീരിലെ ഇന്നത്തെ ഇസ്‌ലാമിക ഭീകരതയെ നേരിടാൻ സാധിക്കൂ (വെള്ളാശേരി ജോസഫ്)

'സ്ത്രീ ശക്തിയെ' പ്രോത്സാഹിപ്പിച്ചു കൊണ്ടു മാത്രമേ കാശ്മീരിലെ ഇന്നത്തെ ഇസ്‌ലാമിക ഭീകരതയെ നേരിടാൻ സാധിക്കൂ (വെള്ളാശേരി ജോസഫ്)

ചരിത്രകാരൻ രാമചന്ദ്ര ഗുഹ ‘India after Gandhi – The History of the World’s Largest Democracy’ എന്ന പ്രസിദ്ധമായ പുസ്തത്തിൽ കാശ്മീർ പ്രശ്നം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1980-കളിൽ ഏതാണ്ട് രണ്ടു ലക്ഷത്തോളം പണ്ഡിറ്റുകൾ കാശ്മീരി താഴ്വരയിൽ ഉണ്ടായിരുന്നു. 1990-കളുടെ തുടക്കം മുതൽക്കാണ് 'ഹിസ്ബുൾ മുജാഹിദ്ദീൻ', 'ജമ്മു ആൻഡ് കാശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) - തുടങ്ങിയ സംഘടനകൾ കാശ്മീരിൽ ഭീകരത വിതക്കാൻ തുടങ്ങിയത്. അതുകൊണ്ട് 1990-കളുടെ അവസാനമായപ്പോൾ, കേവലം നാലായിരത്തോളം പണ്ഡിറ്റുകൾ മാത്രമേ കാശ്മീരി താഴ്വരയിൽ അവശേഷിച്ചുള്ളൂ.

ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍; സ്‌നേഹം പകുത്തുതന്ന മഹായിടയന്‍ (എ.എസ് ശ്രീകുമാര്‍)

ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍; സ്‌നേഹം പകുത്തുതന്ന മഹായിടയന്‍ (എ.എസ് ശ്രീകുമാര്‍)

ലോക സമാധാനത്തിന്റെ പ്രകാശഗോപുരം, അതായിരുന്നു മരണത്തിനുമപ്പുറത്തെ നല്ലിടയനായ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധവും മതവൈരവും വിഘടനവാദവുമൊക്കെ നിറഞ്ഞ് സംഘര്‍ഷഭരിതമായ ലോകത്തിന്റെ ശുഭപ്രതീക്ഷയായിരുന്നു അദ്ദേഹം. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ ചികില്‍സയെ തുടര്‍ന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മാര്‍പാപ്പ തിരികെയെത്തിയെന്ന് സമാധാന പ്രിയര്‍ വല്ലാതെ ആശ്വസിച്ചിരുന്ന സമയത്താണ് വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്, പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമായ മാര്‍പാപ്പ പെട്ടെന്ന് വിടചൊല്ലിയത്.

ലോകമേ തറവാട്, ജനിച്ച വീടും പറമ്പും  വിറ്റു; എം.എ  ബേബിക്കു വ്യത്യസ്തനാം   ജ്യേഷ്ഠൻ    (കുര്യൻ പാമ്പാടി)

ലോകമേ തറവാട്, ജനിച്ച വീടും പറമ്പും വിറ്റു; എം.എ ബേബിക്കു വ്യത്യസ്തനാം ജ്യേഷ്ഠൻ (കുര്യൻ പാമ്പാടി)

ഇഎംഎസിന് ശേഷം മാർക്സിസ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളി എംഎ ബേബിയുടെ ജന്മനാട് കാണാൻ കൊല്ലത്തടുത്ത് തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളത്തു പോയി. അഷ്ടമുടി കായലിന്റെ ഓരത്തുകൂടി അരമണിക്കൂർ-12 കിമീ- യാത്ര. കായലിലേക്ക് തള്ളിനിൽക്കുന്ന പ്രാക്കുളം തുരുത്തിന്റെ മുനമ്പാണ് സഞ്ചാരികൾ ഓടിയെത്തുന്ന സാംബ്രാണിക്കോടി. ബേബിക്കിന്നു പ്രാക്കുളത്ത് അച്ഛനമ്മമാരോ സഹോദരങ്ങളോ വീടോ കൂടിയോ ഒന്നുമില്ല. കുന്നത്ത് തറവാടും പുരയിടവും വിറ്റു. സിമന്റ് തൂണിൽ തീർത്ത വാട്ടർ ടാങ്ക് മാത്രമുണ്ട്.

പുനരുത്ഥാനം,പ്രത്യാശയുടെ നിറദീപം (സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

പുനരുത്ഥാനം,പ്രത്യാശയുടെ നിറദീപം (സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

വസന്താഗമനം വിളിച്ചറിയിച്ച്‌കൊണ്ട് പ്രക്രുതി താരും തളിരുമണിയുകയായി. ആ സന്തോഷത്തില്‍ പങ്ക്‌ചേരാനായി ഒപ്പം കിളികളുടെ കളകൂജനം. പ്രക്രുതിയുടെ ഈ നവചൈതന്യം യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രഘോഷിക്കുകയാണെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നു. ഇല പൊഴിഞ്ഞ് നിന്ന വൃക്ഷങ്ങള്‍, തണുപ്പില്‍ കരിഞ്ഞ്‌പോയ പുല്‍ചെടികള്‍ എല്ലാം വീണ്ടും പുതുജീവന്‍ കൈകൊണ്ട് നമ്മേ ആഹ്ലാദഭരിതരാക്കുന്നു. മൊട്ടിട്ട് നില്‍ക്കുന്ന ഓരോ പൂവ്വും നാളത്തെ പ്രഭാതത്തില്‍ പൊട്ടിവിരിയാന്‍ വെമ്പിനില്‍ക്കയാണു്. സൂര്യോദയം ഉണ്ടെന്ന അവരുടെവിശ്വാസത്തിനിളക്കമില്ല. പ്രതിവര്‍ഷം പ്രക്രുതിയുടെ ഈ പ്രക്രിയകള്‍ കാണുന്ന മനുഷ്യനും അവന്റെ വിശ്വാസങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നു. കുബേര-കുചേല വ്യത്യാസമില്ലാതെ, പണ്ഡിത-പാമര വിവേചനമില്ലാതെ ഏവരും ക്രുസ്തുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിച്ചു വരുന്നു. ഒരു കലാകാരന്‍ സ്വാനുഭവം രേഖപ്പെടുത്തിയത് വായിക്കാനിടയായത് ഇവിടെ പങ്കു വെയ്ക്കട്ടെ,

ഓർമ്മകളിൽ വെന്ത പെസഹാ അപ്പം (മിനി വിശ്വനാഥന്‍)

ഓർമ്മകളിൽ വെന്ത പെസഹാ അപ്പം (മിനി വിശ്വനാഥന്‍)

"ഉയിർപ്പ് പെരുന്നാളിന് താറാവ് മപ്പാസ് കഴിക്കണമെങ്കിൽ പെസഹവ്യാഴത്തിന് മുന്നേ അകവും പുറവും വൃത്തിയാക്കണം. മനസ്സീന്നും വീട്ടിന്നും എല്ലാ അഴുക്കുകളും കളയണം. പുളിക്കാത്ത അപ്പം ഉണ്ടാക്കണം, വെള്ളം ചേർക്കാതെ മയത്തിലരച്ച ഉഴുന്നും അരിപ്പാടീം ജീരകവും വെളളുള്ളിയും എല്ലാം പാകത്തിന് ചേരണം, പണ്ട് നാട്ടിൽ അമ്മച്ചി ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പത്തിനും പാലിനും എന്തൊരു രുചിയായിരുന്നു ! അന്ന് കാലത്ത് അമ്മച്ചിമാര് ഓരോന്നും മനസ്സ് കൊണ്ടാ ഉണ്ടാക്കിയിരുന്നത്, അതിൻ്റെയൊരു രുചി എല്ലാത്തിനും ഉണ്ടായിരുന്നെന്നും കൂട്ടിക്കോ"!

ജൂബിലി നിറവിൽ കെഎച്ച്എൻഎ  കൺവൻഷൻ ആഗസ്ത്  17 -19 വരെ അറ്റ്ലാൻറ്റിക് സിറ്റിയിൽ;  അമേരിക്കയിലെ  പൂരത്തിനു കേളികൊട്ടുയരുന്നു

ജൂബിലി നിറവിൽ കെഎച്ച്എൻഎ കൺവൻഷൻ ആഗസ്ത് 17 -19 വരെ അറ്റ്ലാൻറ്റിക് സിറ്റിയിൽ; അമേരിക്കയിലെ പൂരത്തിനു കേളികൊട്ടുയരുന്നു

ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഫാമിലി കൺവൻഷനും, രജത ജൂബിലി വിരാട് 25 ആഘോഷവും ആഗസ്റ് 17,18,19 തീയതികളിൽ (ഞായർ, തിങ്കൾ, ചൊവ്വാ) ന്യൂജേഴ്സിയിലെ അറ്റ്ലാൻറ്റിക് സിറ്റിയിലെ എം. ജി.എം. റിസോർട്ടിൽ വർണ്ണാഭമായി നടക്കുമെന്ന് പ്രസിഡന്റ് ഡോ.നിഷ പിള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്റയുമായി സൂമിലൂടെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കൺവൻഷന്റെ വിശദാശംങ്ങൾ അറിയിച്ചത്.

ഒരു ഷൂട്ടിങ്ങ് യാത്രയുടെ ഓര്‍മകള്‍ (തമ്പി ആന്റണി)

ഒരു ഷൂട്ടിങ്ങ് യാത്രയുടെ ഓര്‍മകള്‍ (തമ്പി ആന്റണി)

'നതിംഗ് ബട്ട് ലൈഫ്' എന്ന ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിംഗിനു പോകുമ്പോള്‍ കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ലോബിയില്‍വച്ചാണ് ഞാന്‍ ട്രീസയെ ആദ്യമായി കാണുന്നത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അവളെത്തന്നെ ഞാന്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. പ്രായംകുറഞ്ഞ വേറെയും കോളേജ് പെണ്‍കുട്ടികളുടെ ഒരു സംഘമവിടെയുണ്ടായിരുന്നു. എങ്കിലും എന്‍റെ ശ്രദ്ധ മുഴുവനും പിടിച്ചുപറ്റിയത് ട്രീസയും അവളുടെ, ചുവപ്പിച്ച ചുരുണ്ട മുടിയുമായിരുന്നു. പിന്നെ, പല നിറങ്ങളടുക്കിയ പൂക്കളും ചെടികളുംനിറഞ്ഞ ഡിസൈനുള്ള ടോപ്പും അവിടവിടെ കീറിപ്പറിഞ്ഞ ന്യൂജെന്‍ ജീന്‍സും. ഒറ്റനോട്ടത്തില്‍ ഒരു കോമാളിയെന്നു തോന്നും. ഒന്നു പരിചയപ്പെടണമെന്ന വിചാരമുപേക്ഷിച്ചു.

ദേ സലീം കൊമ്പത്ത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ദേ സലീം കൊമ്പത്ത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

പ്രശസ്ത മിമിക്രി പാരഡി ഗാനങ്ങളുടെ ഉസ്താതും സിനിമ സംവിധായകനും നടനുമായ നാദിർഷായുടെ ഓണക്കാല ഹാസ്യ വിരുന്നായ ദേ മാവേലി കൊമ്പത്ത് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് പരിചിതനായ അനുഗ്രഹീത കലാകാരൻ ആണ്‌ നടൻ സലിംകുമാർ എൺപതുകളുടെ മദ്ധ്യത്തിൽ ആരംഭിച്ച ഈ മുഴുനീള കോമഡി പ്രോഗ്രാം ആദ്യ കാലത്ത് ഓഡിയോ കാസറ്റുകളിൽ കൂടി ആണ്‌ ലോകം മുഴുവൻ ഉള്ള സ്രോതാക്കൾ ശ്രവിച്ചത് എങ്കിൽ പിന്നീട് സി ഡി ഇറങ്ങി തുടങ്ങിയ കാലത്ത് അതിലൂടെയും അതിന് ശേഷം ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകൾ ഉടലെടുത്തപ്പോൾ ഈ ഓണക്കാല ഹിറ്റ്‌ പ്രോഗ്രാം ജനകീയം ആവുകയും ചെയ്തു

കേരളത്തില്‍ അമ്പരപ്പിക്കുംവിധം കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നു; പരിഹാരം അകലെയല്ല (എ.എസ് ശ്രീകുമാര്‍)

കേരളത്തില്‍ അമ്പരപ്പിക്കുംവിധം കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നു; പരിഹാരം അകലെയല്ല (എ.എസ് ശ്രീകുമാര്‍)

അടുത്ത കാലത്തായി കേരളത്തില്‍ കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നത് അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. കുടുംബം ഒന്നടങ്കമുള്ള ആത്മഹത്യയേക്കാള്‍, കുട്ടികളെയും നിര്‍ബന്ധിച്ചു കൊണ്ടുള്ള അമ്മമാരുടെ ആത്മഹത്യകളാണ് നമ്മെ വല്ലാതെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 15-ാം തീയതി കോട്ടയം, ഏറ്റുമാനൂര്‍ പുളിങ്കുന്ന് കടവില്‍ സ്‌കൂട്ടറില്‍ എത്തിയ അമ്മയും രണ്ട് മക്കളും ആറ്റില്‍ ചാടി മരിച്ചത് ഈ പട്ടികയിലെ അവസാനത്തേതായി കരുതാനാവില്ല. ഹൈക്കോടതിയിലെ അഭിഭാഷകയും അയര്‍ക്കുന്നം സ്വദേശിനിയുമായ ജിസ് മോള്‍ തോമസ് (34), നാല് വയസ്സുള്ള മകന്‍ നോഹ, രണ്ട് വയസ്സുള്ള മകള്‍ നോറ എന്നിവരാണ് മരിച്ചത്.

ദുബായിക്കണി (മിനി വിശ്വനാഥന്‍)

ദുബായിക്കണി (മിനി വിശ്വനാഥന്‍)

വിഷു എന്നത് അടുക്കളയിലുണ്ടാവുന്ന സദ്യയും ആരൊക്കെയോ ചേർന്നൊരുക്കുന്ന വിഷുക്കണിയും കാരണവൻമാർതരുന്ന വിഷുകൈനീട്ടവും പിന്നെ പടക്കങ്ങളുടെ ഗന്ധകമണവും മാത്രമായിരുന്ന എന്നിലേക്ക് ശരിക്കുമൊരു വിഷു ഓടിപ്പാഞ്ഞ് വന്നത് ദുബായിലെത്തിയപ്പോഴാണ്. വെറുതെ കൈ കഴുകിയിരുന്നാൽ ഊണ് കിട്ടില്ലെന്ന ദുഃഖ സത്യം തിരിച്ചറിഞ്ഞ ആഘാതത്തിൽ നിന്ന് വിമുക്തയായിരുന്നില്ല ഞാൻ. അപ്പോഴാണ് വിഷുക്കാലം വന്നത്. സൂപ്പർ മാർക്കറ്റുകളിലെ പരസ്യക്കടലാസുകളിൽ വിഷു ഓഫറുകൾ നിരന്നു. കൊന്നപ്പൂവും ശർക്കര ഉപ്പേരിയും വാഴയില സദ്യയും ഹൈ റസല്യൂഷൻ ചിത്രങ്ങളായി എന്നെ കൊതിപ്പിച്ചു.

അമേരിക്കയിലെ അഞ്ചു വനിതകൾ: മാത്യു- ജെയ്‌സിമാരുടെ മനസാസ്മരാമി  (കുര്യൻ പാമ്പാടി )

അമേരിക്കയിലെ അഞ്ചു വനിതകൾ: മാത്യു- ജെയ്‌സിമാരുടെ മനസാസ്മരാമി (കുര്യൻ പാമ്പാടി )

‘രസകരമായ നിരവധി യാത്രാനുഭവങ്ങളുണ്ടായെങ്കിലും നാലു സ്ത്രീകളെപ്പറ്റി പറയാതെ വയ്യ. ന്യൂയോർക്കിൽ നിന്ന് തന്നെ തുടങ്ങാം. വാൾസ്ട്രീറ്റും, ഗ്രാൻഡ് സെൻട്രലും, ബ്രോഡ്‍വെയും, ടൈം സ്ക്വയറും, ബ്രൂക്ലിൻ ബ്രിഡ്ജും എല്ലാം നടന്നു തന്നെ കണ്ടു,’ ഇങ്ങിനെ തുടങ്ങുന്നു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മാത്യു ജോർജിന്റെ ആത്മകഥയിലെ അമേരിക്കൻ ഏടുകൾ. ബാങ്ക്, കസ്റ്റംസ്, ടെലികമ്മ്യൂണിക്കേഷൻ, യൂണിവേഴ്‌സിറ്റി, പൊതുമേഖലാ സ്ഥാപനം എല്ലാം കടന്നു കേരള വൈദ്യതി റെഗുലേറ്ററി കമ്മിഷനിൽ ഫൈനാൻസ് മെമ്പറായി വിട പറഞ്ഞയാളാണ് മാത്യു ജോർജ്. അതിനു ശേഷം ആത്മബന്ധമുള്ള തിരുവനന്തപുരത്തെ മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ സെക്രട്ടറിയായി.

ഇന്റലിജന്‍സ് മേധാവി പി വിജയനെതിരായ കള്ളമൊഴി എ.ഡി.ജി.പി അജിത് കുമാറിന് കുരുക്കാവും

ഇന്റലിജന്‍സ് മേധാവി പി വിജയനെതിരായ കള്ളമൊഴി എ.ഡി.ജി.പി അജിത് കുമാറിന് കുരുക്കാവും

മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വിവിധ കേസുകളിലൂടെ വിവാദം സൃഷ്ടിച്ച എ.ഡി.ജി.പിയുമായ എം.ആര്‍ അജിത് കുമാര്‍ വീണ്ടും ഗുരുതരമായൊരു കേസിലകപ്പെടാന്‍ പോകുന്നു. പ്രമാദമായ മലപ്പുറം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവിയും അഴിമതി വിരുദ്ധനും കേരള പോലീസിലെ സര്‍വസമ്മതനുമായ പി വിജയനെതിരെ കള്ളമൊഴി നല്‍കിയതിന്, എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.